Home » Events » Fest » Ramayana Month

Ramayana Month

Ramayana Month

ഈ വർഷത്തെ രാമായണദിനാഘോഷം – ധർമകാണ്ഡം – ആഗസ്റ്റ് 8 വെള്ളിയാഴ്ച 8.30 ന് സ്കൂൾ അസംബ്ലി ഹാളിൽ ശ്രീമതി. ശ്രീദേവി അന്തർജനം ( റിട്ടയേർഡ് അധ്യാപിക, കേന്ദ്രീയ വിദ്യാലയം )ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ എന്നിവർ സന്നിഹിതരായിരുന്നു. അഞ്ചാംക്ലാസിലെ കുട്ടികളവതരിപ്പിച്ച രാമായണ ഗാനത്തോടെ പരിപാടികൾക്ക് തുടക്കമായി. മനോഹരമായ ഉദ്ഘാടനപ്രസംഗത്തിനുശേഷം രാമായണകഥ ആസ്പദമാക്കിയുള്ള നൃത്താവതരണം നടന്നു. ഹൗസ് അടിസ്ഥാനത്തിലുള്ള രാമായണപാരായണമത്സരത്തോടെ 5 മുതൽ 8വരെയുള്ള ക്ലാസുകാർ കാണികളായിരുന്ന പരിപാടിയുടെ ആദ്യഭാഗം അവസാനിച്ചു.
ഉച്ചയ്ക്ക് 12 മണിക്ക് ഹൗസ് അടിസ്ഥാനത്തിലുള്ള പ്രശ്നോത്തരി, രാമായണഭജൻ എന്നീ മത്സരങ്ങൾ നടന്നു. ‘അദ്ധ്യാത്മരാമായണം – മലയാളത്തിന്റെ പുണ്യം’ എന്ന വിഷയത്തെക്കുറിച്ച് ഹൗസ് അടിസ്ഥാനത്തിൽ ചാർട്ടുനിർമ്മാണമത്സരവും നടത്തി.

Gallery